Tuesday, June 15, 2010

സ്വദേശാഭിമാനി വക്കം മൌലവി


പ്രഭാത്‌ ബുക്ക്‌ ഹൌസ് വക്കം മൌലവിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ ഈ മഹാമാനീഷിയെ കേരളം ഇനിയും പരിചയപ്പെട്ടിട്ടില്ല.സ്വദേശാഭിമാനി എന്ന് കേട്ടാല്‍ നാം രാമകൃഷ്ണപ്പിള്ള എന്നാണു പൂരിപ്പിക്കുക.വക്കം മൌലവി  ആ പത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നില്ല.വക്കം മൌലവിയുടെ പിന്മുറക്കാര്‍ പോലും കേരളത്തിന്‌ അദ്ധേഹത്തെ വേണ്ട വിധം അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടില്ലെന്നതും ഒരു സത്യം മാത്രമാണ്.വക്കം മൌലവി ഒരു നവോദ്ധാന നായകന്‍ ആണോ,അദ്ദേഹം കൊളോണിയല്‍ ആധുനികതയുടെ പ്രചാരകന്‍ ആയിരുന്നോ,അദ്ധേഹത്തിന്റെ നവോദ്ധാനം ഇസ്ലാമികമായിരുന്നോ...എന്ന് തുടങ്ങിയുള്ള ചര്‍ച്ചകളും ഒരുഭാഗത്ത്‌ നടക്കുന്നുണ്ട്.അതിനിടെ,ഇതാ മാര്‍ക്സിസ്റ്റ്‌ പ്രസിദ്ധീകരണ ശാലയായ ''പ്രഭാത്‌''ബുക്സ് വക്കം മൌലവിയെ കേരളത്തിന്‌  മുന്നില്‍ വീണ്ടും അവതരിപ്പിക്കുന്നു.പുസ്തകത്തിന്റെ ശീര്‍ഷകമാണ് ഏറ്റവും ശ്രദ്ധേയം:സ്വദേശാഭിമാനി വക്കം മൌലവി! രചന,ടി ജമാല്‍ മുഹമ്മദ്‌. 



Monday, June 14, 2010

നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന്

ഈജിപ്ത്യന്‍ എഴുത്തുകാരികളില്‍ ഏറ്റവും പ്രമുഖയായ നവാല്‍ സാദാവിയുടെ യാത്രാനുഭവ കൃതിയില്‍ നിന്ന് ഇന്ത്യയെ പരാമര്‍ശിക്കുന്ന അദ്ധ്യായം പച്ചക്കുതിരയുടെ ജൂണ്‍ ലക്കത്തില്‍ വി എ കബീര്‍ പരിഭാഷപ്പെടുതിയിരിക്കുന്നു.ഇന്ത്യയിലേക്കുള്ള അവരുടെ യാത്രകള്‍ ഒരിക്കലും ഒറ്റപ്പെട്ട അനുഭവം ഉണ്ടാക്കിയിട്ടില്ലെന്നും ഏതെങ്കിലും എജിപ്ത്യന്‍ നഗരത്തില്‍ സഞ്ചരിക്കുന്ന ആത്മവിശ്വസതോടെയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ സഞ്ചരിച്ചതെന്നും സദാവി പറയുന്നു.ഇന്ത്യന്‍ എഴുത്തുകാരികളായ കമല സുരയ്യ,അമൃത പ്രീതം തുടങ്ങിയവരുടെ ചില കൃതികളിലൂടെ ഒരു മിന്നലാട്ടവും നടത്തുന്നുണ്ട് ഈ അധ്യായത്തില്‍.

Monday, June 7, 2010



കഥ തുടരുന്നു


സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത "കഥ തുടരുന്നു"എന്ന പുതിയ സിനിമയെക്കുറിച്ച് ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരികയില്‍ ഒരു റിവ്യൂ എഴുതിയിട്ടുണ്ട്-2010 ജൂണ്‍ 6 ന്‍റെ ലക്കത്തില്‍.

ഇസ്ലാമോഫോബിയയുടെ ഒരു ബീജം ഈ സിനിമയില്‍ ശക്തമായി പ്രവര്തിക്കുന്നുന്ടെന്നാണ് ലേഖകന്‍ വാദിക്കുന്നത്.സിനിമയുടെ കഥയും നിര്‍മാണ രീതിയും കാമറയുടെ ചലനങ്ങള്‍ പോലും ഇസ്ലാംഭീതി നിര്‍മിക്കാന്‍ ബോധപൂര്‍വം ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പറയുന്നു.സത്യന്‍ അന്തിക്കാടിനെ പോലെ ഒരു മുതിര്‍ന്ന സംവിധായകന്‍ ഇതുപോലുള്ള  ചീപ് പോപുലാരിടി ഏര്‍പ്പാട് ചെയ്യുമെന്ന് കരുതാനും തോന്നുന്നില്ല.നിങ്ങള്‍ എന്ത് പറയുന്നു?




ജി പി രാമചന്ദ്രന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കുക