Monday, June 7, 2010



കഥ തുടരുന്നു


സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത "കഥ തുടരുന്നു"എന്ന പുതിയ സിനിമയെക്കുറിച്ച് ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരികയില്‍ ഒരു റിവ്യൂ എഴുതിയിട്ടുണ്ട്-2010 ജൂണ്‍ 6 ന്‍റെ ലക്കത്തില്‍.

ഇസ്ലാമോഫോബിയയുടെ ഒരു ബീജം ഈ സിനിമയില്‍ ശക്തമായി പ്രവര്തിക്കുന്നുന്ടെന്നാണ് ലേഖകന്‍ വാദിക്കുന്നത്.സിനിമയുടെ കഥയും നിര്‍മാണ രീതിയും കാമറയുടെ ചലനങ്ങള്‍ പോലും ഇസ്ലാംഭീതി നിര്‍മിക്കാന്‍ ബോധപൂര്‍വം ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പറയുന്നു.സത്യന്‍ അന്തിക്കാടിനെ പോലെ ഒരു മുതിര്‍ന്ന സംവിധായകന്‍ ഇതുപോലുള്ള  ചീപ് പോപുലാരിടി ഏര്‍പ്പാട് ചെയ്യുമെന്ന് കരുതാനും തോന്നുന്നില്ല.നിങ്ങള്‍ എന്ത് പറയുന്നു?




ജി പി രാമചന്ദ്രന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കുക

3 comments:

അബ്ദു said...

ഇസ്ലാമോ ഫോബിയ ആര് വളര്‍ത്തി എന്ന് നമ്മള്‍ ചോദിക്കേണ്ടത്‌ നമ്മളോട് കൂടിയാണ്. ഇത്ര നാളും നമ്മോടൊപ്പം കഴിഞ്ഞ ഹിന്ദുവിനും ക്രിസ്ത്യാനിക്കും നമ്മെ വിശ്വസിക്കാനും നമ്മെ കുറിച്ച് നിര്ഭായരാകുവനും കഴിയുന്നില്ലെങ്കില്‍ അവരെ മാത്രം കുറ്റപ്പെടുത്താമോ? കേരളം പോലുള്ള, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഇട ചേര്‍ന്ന് താമസിക്കുന്ന കേരളത്തില്‍ പോലും ഈ ഒരു അവസ്ഥ നില നില്‍ക്കുന്നു എങ്കില്‍ തിരുത്തപ്പെടാന്‍ എന്തൊക്കെയോ നമ്മുടെ ഭാഗത്ത്‌ ഉണ്ട് എന്ന വിലയിരുത്തലിനു കൂടി പ്രസക്തി ഉണ്ടാവില്ലേ?

Noushad Vadakkel said...

ശ്രദ്ധേയമായൊരു നിരീക്ഷണം ഇവിടെ വായിക്കാം

Nileenam said...

ഈ ചര്‍ച്ച തന്നെ ആനാവശ്യമെന്നു തോന്നുന്നു. ഞാനും കണ്ടിരുന്നു ആ സിനിമ എന്തെങ്കിലും പ്രത്യേകിച്ചു ഫോബിയ അതില്‍ കുത്തിതിരുകിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഏതു പ്രശ്നങ്ങളേയും പര്‍വ്വതീകരിച്ച് ഇല്ലാത്ത പൊല്ലാപ്പുകള്‍ ഉണ്ടാക്കുന്ന മലയാളിയുടെ ഈ മനസ്സ് ഒന്നു മാറിക്കിട്ടിയാല്‍ നന്നായിരുന്നു.